ബീഫിന്‍റെ പേരിൽ പ്രശ്നമുണ്ടാക്കിയത് ബിജെപിക്കാർ; നിലപാടിൽ മാറ്റമില്ലെന്ന് പ്രതികരിച്ച് ഷിയാസ് കരീം

ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ് കരീം. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ, തന്റെ നിലപാടിന് ഒരു മാറ്റമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷിയാസ്. ബീഫിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടാക്കിയതും വേർതിരിവുണ്ടാക്കിയതും ബിജെപിക്കാരാണെന്ന് ഷിയാസ് വീഡിയോയിൽ പറയുന്നു. ഒരു പരിപാടിയ്ക്കിടെ ഭക്ഷണം വിളമ്പുന്നതിനിടയിൽ അനുമോൾ ബീഫ് വേണ്ടെന്ന് പറഞ്ഞപ്പോൾ ഡയറ്റിലാണോ അതോ ബിജെപിയിൽ ചേർന്നോ എന്ന് ഷിയാസ് ചോദിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതോടെയാണ് ഷിയാസിനെതിരെ വിമർശനം ഉയർന്നത്.

താൻ അനുമോളോട് ചോദിച്ചത് സുഹൃത്തുക്കൾക്കിടയിലെ തമാശയാണ്. നിങ്ങളിൽ പലരും അങ്ങനെ ചോദിച്ചിട്ടുണ്ടാകും. ബീഫിന്റെ പേരിൽ ഇവിടെ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത് ബിജെപിക്കാരാണ്. മനപൂർവം ചോദിച്ചതാണ് ബിജെപിയിൽ ചേർന്നോ എന്നെന്നും ഷിയാസ് വീഡിയോയിൽ പറയുന്നു.