മുംബൈ: ബോളിവുഡില്‍ മാത്രമല്ല ലോകമെമ്പാടും ആരാധകരുള്ള നടന്‍മാരിലൊരാളാണ് ഷാരുഖ് ഖാന്‍.
അദ്ദേഹത്തിന്റെ ഡാന്‍സിനും ആരാധകരേറെയാണ്. ഇപ്പോഴിതാ ദുബായിലെ ഗ്ലോബല്‍ വില്ലേജില്‍ വച്ച് തെന്നിന്ത്യന്‍ താരങ്ങളേക്കുറിച്ച് ഷാരുഖ് പറഞ്ഞ ഒരു കാര്യമാണ് സോഷ്യല്‍ മീഡിയ കീഴടക്കി കൊണ്ടിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തില്‍ ഗ്ലോബല്‍ വില്ലേജിലെത്തിയതായിരുന്നു കിങ് ഖാന്‍. ഏകദേശം എണ്‍പതിനായിരത്തോളം ആരാധകരാണ് ഷാരൂഖിനെ കാണാനായി ചടങ്ങിലെത്തിയത്.
‘കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള എന്റെ എല്ലാ ആരാധകരോടുമായി ഒന്നു പറയുകയാണ്. എനിക്കവിടെയെല്ലാം ഒരുപാട് സുഹൃത്തുക്കളുണ്ട്. അല്ലു അര്‍ജുന്‍, പ്രഭാസ്, റാം ചരണ്‍, യഷ്, മഹേഷ് ബാബു, വിജയ്, രജനികാന്ത് സാര്‍, കമല്‍ ഹാസന്‍ സാര്‍… ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ഇവരോടെല്ലാം എനിക്കൊരു അപേക്ഷയുണ്ട്.
ദയവ് ചെയ്ത് ഇത്രയും വേഗത്തില്‍ ഡാന്‍സ് ചെയ്യരുത്. നിങ്ങളോട് പിടിച്ചു നില്‍ക്കാന്‍ എനിക്ക് ബുദ്ധിമുട്ടാണ്,’.- ഷാരുഖ് പറഞ്ഞു.
