ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു ശേഷമുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ നടൻ സിദ്ദിഖ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം ശ്രദ്ധേയമാകുന്നു.
കോടതി സമക്ഷം ബാലൻ വക്കീല്‍ എന്ന ചിത്രത്തിലെ കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ലുക്ക് ആണ് സിദ്ദിഖ് ചിരിക്കുന്ന സ്മൈലിക്കൊപ്പം പങ്കുവച്ചത്.
അമ്മ വാർത്താ സമ്മേളനത്തിനുശേഷം ചാനലുകളിലും മറ്റും ഇതുമായി ബന്ധപ്പെട്ട വാർത്തകളും വിവാദങ്ങളും നിറയുന്ന സാഹചര്യത്തിലാണ് തന്നെ ഇതൊന്നും ബാധിക്കുന്നില്ലെന്ന മട്ടില്‍ സിദ്ദീഖിന്‍റെ ചിത്രം.
ഈ ചിത്രത്തിനു പിന്നാലെ തൻറെ ആത്മകഥയായ ‘അഭിനയമറിയാതെ സിദ്ദിഖ്’ എന്ന പുസ്തകത്തിന്റെ കവർ പേജും താരം പങ്കുവെച്ചിട്ടുണ്ട്, ഈ ചിത്രങ്ങൾക്കൊക്കെ പ്രതികൂലവുമായ കമന്‍റുകളാണെത്തുന്നത്.
അതേസമയം സിദ്ദിഖിനെതിരെ ലൈംഗിക ആരോപണവുമായി യുവ നടിയും രംഗത്തെത്തി.
വിവാദങ്ങൾക്കിടയിൽ നടൻ സിദ്ദിഖിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ; വിമർശനവുമായി സോഷ്യൽ മീഡിയ
