കെഎസ്‌ആർടിസി ബസിനുള്ളിൽ ലൈംഗികാതിക്രമം, പോലീസ് വേണ്ട, ഉടൻ ശിക്ഷ വിധിച്ച് യുവതി

കോഴിക്കോട്: കെഎസ്‌ആർടിസി ബസിനുള്ളിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം.

മാനന്തവാടിയിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിൽ 23കാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. തിരക്കേറിയ ബസിലാണ് സംഭവം.

ലൈംഗികാതിക്രമം ഉണ്ടായതിന് പിന്നാലെ യുവതി യുവാവിനെ തല്ലുകയും ചെയ്തു.

ഡ്രൈവർ പൊലീസിൽ വിവരം അറിയിച്ചെങ്കിലും പരാതിയില്ലെന്ന് യുവതി പറഞ്ഞതിനാൽ പൊലീസ് കേസെടുത്തില്ല.

അതിക്രമം നടത്തിയയാൾക്ക് തക്കതായ ശിക്ഷ നൽകിയിട്ടുണ്ടെന്നും അതിനാലാണ് പരാതി നൽകാത്തതെന്നുമാണ് യുവതി പറഞ്ഞത്.