മുളയ്ക്കാൻ വേണ്ടി നമ്മൾ വിത്തുകളെ വെള്ളത്തിൽ കുതിർക്കാൻ വെക്കാറുണ്ട്;എന്നാൽ എല്ലാത്തരം വിത്തുകളും കുതിർക്കേണ്ട കാര്യമുണ്ടോ?വിത്തുകൾ കുതിർക്കുമ്പോൾ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത്; അറിയാം!

ചെറുതായ രീതിയിലെങ്കിലും പച്ചക്കറി തോട്ടമില്ലാത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കും. ചിലർ വലിയ തോതിൽ വിത്തുകൾ നട്ടുപിടിപ്പിച്ച് കൃഷി ചെയ്യാറുണ്ട്. മുളയ്ക്കാൻ വേണ്ടി നമ്മൾ വിത്തുകളെ വെള്ളത്തിൽ കുതിർക്കാൻ വെക്കാറുണ്ട്.

എന്നാൽ എല്ലാത്തരം വിത്തുകളും കുതിർക്കേണ്ട കാര്യമുണ്ടോ. വിത്തുകൾ കുതിർക്കുമ്പോൾ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നത് എന്നതിനെക്കുറിച്ച് മനസിലാക്കാം.

വിത്തുകൾ വെള്ളത്തിൽ കുതിർക്കേണ്ടതിന്റെ ആവശ്യകത

നടുന്നതിന് മുമ്പ് എല്ലാ വിത്തുകളും കുതിർക്കേണ്ടതില്ല. എന്നാൽ ചില തരം വിത്തുകൾ വെള്ളത്തിൽ കുതിർക്കേണ്ടത്  ആവശ്യമായ കാര്യവുമാണ്. എല്ലാ വിത്തുകൾക്കും സസ്യ ഭ്രൂണത്തെ സംരക്ഷിക്കുന്ന ഒരു പുറംതോടുണ്ടാകും.

എന്നാൽ വിത്തുകൾ കുതിർക്കാനിടുമ്പോൾ അതിന്റെ പ്രയോജനം ലഭിക്കുക കട്ടിയുള്ള പുറംതോടുള്ള വിത്തുകൾക്കാണ്. വെള്ളത്തിൽ കുതിർത്ത് പുറംതോടുകൾ മൃദുവാക്കുന്നത് വികസിക്കാത്ത ഭ്രൂണത്തിന് വേരുകളും ഇലകളും എളുപ്പത്തിൽ  വളരാൻ സഹായിക്കുന്നു.

തൈകൾക്ക് ഇലകൾ വളരുന്നതുവരെ, വിത്തുകൾ മുളയ്ക്കുന്നതിന് ഏറ്റവും അത്യാവശ്യമായ രണ്ട് ഘടകങ്ങളാണ് ഈർപ്പവും ചൂടും.

ഇതിലൂടെയാണ് വിത്ത് മുളയ്ക്കുന്നതിന് വേണ്ടിയുള്ള ഊർജ്ജം ലഭിക്കുന്നത്. എന്നാൽ ചില സസ്യങ്ങൾക്ക് ഒന്നിലധികം സുഷുപ്തി ഉണ്ടാകാം. അത്തരം വിത്തുകൾ വെള്ളത്തിലിട്ട് കുതിർക്കേണ്ടതുണ്ട്.

എപ്പോഴാണ് വിത്തുകൾ കുതിർക്കേണ്ടത് 

വിത്തുകൾ 8-12 മണിക്കൂറിൽ കൂടുതൽ വെള്ളത്തിൽ സൂക്ഷിക്കാൻ പാടില്ല. വിത്തുകൾ വെള്ളത്തിൽ ഇടുന്നതിന് മുമ്പ് തന്നെ പാക്കറ്റിന് പുറത്തുള്ള നിർദ്ദേശങ്ങൾ വായിച്ചിരിക്കണം. കട്ടിയുള്ള പുറം പാളികളുള്ള വലിയ വിത്തുകളാണ് കുതിർക്കേണ്ടത്. നേർത്ത പുറം തോടുള്ള വിത്തുകൾ കുതിർക്കേണ്ട ആവശ്യമില്ല. ചെറിയ വിത്തുകൾ വെള്ളത്തിൽ കുതിർക്കാനിടുമ്പോൾ അവ ഒന്നിച്ച് ചേരുകയും സസ്യം  വളരുന്നത് തടയുകയും ചെയ്യുന്നു.

വിത്തുകൾ കുതിർക്കേണ്ടത് ഇങ്ങനെ  

1. ചെറുചൂടുവെള്ളത്തിലാണ് വിത്തുകൾ കുതിരാൻ വെക്കേണ്ടത്. ചെറിയൊരു പാത്രത്തിൽ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് വിത്തുകൾ കുതിരാൻ ഇടാവുന്നതാണ്.

2. തണുപ്പില്ലാത്ത, സൂര്യപ്രകാശം നേരിട്ടടിക്കാത്ത സ്ഥലത്ത് വേണം വിത്തുകൾ കുതിർക്കാൻ വെക്കേണ്ടത്.

3. 24 മണിക്കൂറിൽ കൂടുതൽ വിത്തുകൾ കുതിരാൻ വെക്കരുത്. അധികനേരം വിത്തുകൾ വെള്ളത്തിൽ സൂക്ഷിക്കുന്നത് അഴുകിപോകാനും സസ്യത്തിന്റെ ഭ്രൂണം നശിച്ച് പോകാനും കാരണമാകും.

4. കേടുവന്നതോ പഴയതോ ആയ വിത്തുകൾ ഉപേക്ഷിക്കാം.

5. കുതിർന്നതിന് ശേഷം അരിപ്പ ഉപയോഗിച്ച് വിത്തുകളിൽ നിന്നുള്ള വെള്ളത്തെ വാർത്ത് കളയാൻ ശ്രദ്ധിക്കണം.

6. വിത്തുകൾ മുളച്ചതിന് ശേഷം അവ ഉടൻ തന്നെ ചൂയോടുള്ളതും ഈർപ്പമുള്ളതുമായ സ്ഥലത്ത് നട്ടുപിടിപ്പിക്കണം. വിത്തുകൾ വീണ്ടും ഉണങ്ങാൻ അനുവദിക്കരുത്.

കുതിർക്കേണ്ട വിത്തുകൾ 

പയർ

ബീറ്റ്റൂട്ട്

ചോളം

വെള്ളരി

ചുരയ്ക്ക

വെണ്ട

മത്തങ്ങ

മധുരമുള്ള പയർ

പീസ്

കുരുമുളക്

ഈ വിത്തുകൾ കുതിർക്കേണ്ടതില്ല  

കാരറ്റ്

തക്കാളി

തണ്ണിമത്തൻ

ലെറ്റൂസ്

റാഡിഷ്