ഈരാറ്റുപേട്ട: ഇല്ലിക്കല്‍ക്കല്ല് കണ്ടു മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് ഭർത്താവ് മരിച്ചു.
പെരുമ്പാവൂർ സ്വദേശി അബ്ദുള്ള (48) ആണ് മരിച്ചത്. ഭാര്യയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം ആറോടെ മേലടുക്കത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഇരുവരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അബ്ദുള്ളയെ രക്ഷിക്കാനായില്ല.
