സംസ്ഥാനത്ത് സ്കൂളുകള്‍ 21ന് അടയ്ക്കും; ക്രിസ്മസ് അവധി ഒൻപത് ദിവസം മാത്രം

തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷ നാളെ പൂർത്തിയാകുന്നതോടെ പൊതുവിദ്യാലയങ്ങള്‍ക്ക് 21 മുതല്‍ അവധിക്കാലം.

21ന് അടയ്ക്കുന്ന സ്കൂളുകള്‍ അവധി കഴിഞ്ഞ് ഡിസംബർ 30നായിരിക്കും തുറക്കുക.
എല്‍.പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബർ 11 മുതല്‍ തുടങ്ങിയ പരീക്ഷകള്‍ 19 വരെയാണ് നടക്കുന്നത്.

സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂർത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്. 11 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഏതെങ്കിലും സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ പകരം അന്നേദിവസത്തെ പരീക്ഷ 20ന് നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

കേരളത്തിലെ അവധി ദിവസങ്ങള്‍ സംബന്ധിച്ച്‌ നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാർത്ഥികള്‍ക്ക്.
ക്രിസ്മസിനും ഒൻപത് ദിവസം മാത്രമാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക.