മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ച് ലേഖനം; ഇടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്രത്തിന് പ്രശംസയുമായി ശശി തരൂർ

ഒരിടവേളയ്ക്ക് ശേഷം വീണ്ടും കേന്ദ്ര സർക്കാർ സ്തുതിയുമായി ശശി തരൂർ എംപി. മോദി സര്‍ക്കാരിന്‍റെ മാവോയിസ്റ്റ് വേട്ടയെ പ്രകീർത്തിച്ചാണ് ശശി തരൂരിന്‍റെ ലേഖനം. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാൻ കെൽപുണ്ടെന്ന് തെളിയിച്ചിരിക്കുന്നു. മോദി സർക്കാരിൻ്റേത് സുരക്ഷയും വികസനവും സമന്വയിപ്പിച്ചുള്ള നടപടിയാണെന്ന് ലേഖനത്തില്‍ പറയുന്നു. യുപിഎ സര്‍ക്കാരിന്‍റെ ആശയം മോദി നടപ്പാക്കി. സർക്കാരിൻ്റെ ഇരുമ്പ് മുഷ്‌ടി പ്രയോഗത്തിനൊപ്പം വികസനത്തിൻ്റെ സാന്ത്വനസ്പർശം കൂടിയായപ്പോൾ ദൗത്യം വിജയിച്ചെന്നും തുടരണമെന്നും ശശി തരൂർ ലേഖനത്തില്‍ പറയുന്നുണ്ട്. കേന്ദ്രത്തെ പ്രശംസിച്ചുകൊണ്ട് ശശി തരൂർ നടത്തുന്ന പരാമർശങ്ങൾ ഇതാദ്യമല്ല. നേരത്തെയും പല സംഭവങ്ങളിൽ ശശി തരൂർ ലേഖനങ്ങളിലൂടെയും മറ്റും കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇതിനെതിരെ കോൺഗ്രസിനുള്ളിൽ വലിയ രീതിയിലുള്ള അതൃപ്തിയാണുള്ളത്.