തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഒരു ലിറ്റര്‍ കുപ്പിയില്‍ അളവ് കുറഞ്ഞു.ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാതാക്കളായ തിരുവല്ല ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിനെതിരേ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു.
കഴിഞ്ഞ ദിവസമാണ് തിരുവല്ലയിലെ പ്ലാന്റില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നത്. അതേസമയം, തൊഴിലാളികള്‍ മദ്യം നേരിട്ട് നിറയ്ക്കുമ്ബോഴുണ്ടായേക്കാവുന്ന സ്വാഭാവിക കുറവ് മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് മാനേജ്മെന്റിന്റെ വിശദീകരണം.
