തിരുവനന്തപുരം: സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ഗുണമാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
സന്ദീപിന് പിന്നാലെ കൂടുതല്‍ ആളുകള്‍ പാർട്ടിയിലേക്ക് വരുമെന്നും സുധാകരൻ പറഞ്ഞു.
സന്ദീപിന്റെ വരവ് താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ്. ബിജെപിയില്‍ നിന്ന് ആളുകളെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന അധ്യക്ഷനാണ് താൻ എന്നും ഇനിയും ആളുകള്‍ വരുമെന്നും കെ സുധാകരൻ പറഞ്ഞു.
കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യർ പാണക്കാട്ടേക്ക് പോകുന്നതെന്നും മുന്നണിയില്‍ വരുമ്പോള്‍ ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചു. സന്ദീപ് വാര്യരുടെ വരവ് ഗുണമാകും എന്നാണ് പാർട്ടി വിലയിരുത്തല്‍.
ബിജെപിക്ക് അകത്ത് നിന്ന് ചെയതതൊന്നും ഇനി സന്ദീപ് ചെയ്യില്ല. ആ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സന്ദീപിനെ കൂടെ കൂട്ടിയത്. ബിജെപിക്ക് മുതല്‍ക്കൂട്ടായ ചേർന്നതെന്നും സുധാകരൻ പറഞ്ഞു.
