മുംബയ്: ഏകദിന ക്രിക്കറ്റില്‍ അത്യപൂര്‍വമായ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വാങ്കഡെയില്‍ കിംഗ് കൊഹ്‌ലി ഇന്ന്.
ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇന്ന് ന്യൂസിലാൻഡിനെതിരെ തകര്‍പ്പൻ ഫോമില്‍ കളിച്ച കൊഹ്‌ലി തന്റെ കരിയറിലെ 50ാം സെഞ്ച്വറിയാണ് നേടിയത്. സാക്ഷാല്‍ സച്ചിൻ ടെൻഡുള്‍ക്കറുടെ 49 സെഞ്ച്വറി എന്ന റെക്കോഡ് ആണ് വിരാട് മറികടന്നത്.
അതും മാസ്റ്റര്‍ ബ്ളാസ്‌റ്ററുടെ സാന്നിദ്ധ്യത്തില്‍ തന്നെ.
ഇപ്പോഴിതാ കൊഹ്‌ലിയുടെ ഈ അപൂര്‍വനേട്ടത്തെക്കുറിച്ച് ഹൃദയത്തില്‍ തൊടുന്ന ഒരു അനുഭവക്കുറിപ്പ് എഴുതിയിരിക്കുകയാണ് സാക്ഷാല്‍ സച്ചിൻ ടെൻഡുള്‍ക്കര്‍.
ഇന്ത്യൻ ഡ്രസിംഗ് റൂമില്‍ ആദ്യമായി കൊഹ്‌ലിയെ കണ്ടതിനെക്കുറിച്ചും അന്ന് കണ്ട കുട്ടി വളര്‍ന്ന് വിരാട് ആയി മാറിയതും കൊഹ്‌ലിയുടെ ബാറ്റിംഗ് തന്റെ ഹൃദയത്തെ സ്‌പര്‍ശിച്ചതായും സച്ചിൻ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഒപ്പം ഒരു ഇന്ത്യക്കാരൻ തന്റെ റെക്കോഡ് ഭേദിച്ചതില്‍ തനിക്ക് സന്തോഷമുള്ളതായും സച്ചിൻ പറയുന്നു.
