മൊബൈല്‍ ചിത്രീകരണം, പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്, ശബരിമലയിലെ അമിത വില; ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും

കൊച്ചി: ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും.

സന്നിധാനത്തടക്കമുള്ള മൊബൈല്‍ വീഡിയോ ചിത്രീകരണവും പതിനെട്ടാം പടിയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോഷൂട്ടും ഭക്തരില്‍ നിന്ന് അമിത വില ഈടാക്കുന്ന കടകള്‍ക്കെതിരെയും ഇന്നലെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

അതുകൊണ്ടുതന്നെ വിഷയങ്ങള്‍ വിശദമായി പരിശോധിക്കുമ്പോള്‍ കോടതിയുടെ ഭാഗത്ത് നിന്ന് എന്ത് നടപടിയാകും ഉണ്ടാകുക എന്നതാണ് അറിയേണ്ടത്.