തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള ഒരേയൊരു ദിവസേന തീവണ്ടിയാണ് ശബരി എക്‌സ്പ്രസ്.
തിരുവന്തപുരത്തുനിന്നും സെക്കന്ദരാബാദിലേക്കും തിരിച്ചുമാണ് ട്രെയിനിന്റെ സർവീസ്.
എല്ലാ ദിവസവും ഉള്ള സർവീസ് ആയതുകാരണം ട്രെയിനിന്റെ കോച്ചുകളും മറ്റും പരിതാപകരമായ അവസ്ഥയിലാണ്.
വർഷങ്ങളായി ഈ ട്രെയിനിന് അത്യാധുനിക കോച്ചുകളായ എല്‍എച്ച്‌ബി കോച്ചുകള്‍ വേണമെന്ന ആവശ്യം ഉയർന്നുകേള്‍കുന്നുണ്ട്. എന്നാല്‍ നടക്കാറില്ല. ഒടുവില്‍ ഇപ്പോള്‍ ശബരിയ്ക്ക് എല്‍എച്ച്‌ബി കോച്ചുകള്‍ അനുവദിച്ച് ഉത്തരവിറങ്ങിയിരിക്കുകയാണ്.
ഏപ്രില്‍ 18ന് സെക്കന്ദരാബാദില്‍ നിന്ന് യാത്രയാരംഭിക്കുന്ന ശബരി എക്സ്പ്രസ്സ് പുത്തൻ പുതിയ ലുക്കിലായിരിക്കും എത്തുക. അന്ന് മുതലാണ് ട്രെയിൻ പുത്തൻ എല്‍എച്ച്‌ബി കോച്ചുകളുമായി ഓടിത്തുടങ്ങുക. തുടർന്ന് ഇരുപതാം തീയതി തിരുവന്തപുരത്തു നിന്നും പുതിയ കോച്ചുകളുമായി സർവീസ് നടത്തും.
