രാവിലത്തെ ഭക്ഷണം പോഷകസമൃദ്ധമാക്കിയാല്ലോ? ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റിന് റോള്‍ഡ് ഓംലെറ്റ്; റെസിപ്പി ഇതാ

കോട്ടയം: രാവിലത്തെ ഭക്ഷണം പോഷകസമൃദ്ധമായിരിക്കുക എന്നത് അത്യാവശ്യമാണ്. എല്ലായിപ്പോഴും സമീകൃതാഹാരം ശീലമാക്കാം. എന്നാല്‍ തിരക്കുള്ള ദിവസങ്ങളില്‍ പാചകം തന്നെ വളരെ പ്രയാസകരമായിരിക്കാം.

അങ്ങനെയെങ്കില്‍ ഓംലെറ്റ് പോലെയുള്ള ഭക്ഷണം തിരഞ്ഞെടുക്കാം. അവ തയ്യാറാക്കാൻ എളുപ്പമാണ്. അത് ഹെല്‍ത്തിയാക്കി മാറ്റാനുള്ള വിദ്യകള്‍ കൂടി കണ്ടെത്തിയാല്‍ മതിയാകും. ഇനി ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ.

ചേരുവകള്‍

മുട്ട
ഉപ്പ്
കാരറ്റ്
സവാള
കാപ്സിക്കം
കുരുമുളകുപൊടി
പച്ചമുളക്
വെളിച്ചെണ്ണ അല്ലെങ്കില്‍ നെയ്യ്
തയ്യാറാക്കുന്ന വിധം

രണ്ട് മുട്ട ഒരു ബൗളിലേയ്ക്ക് പൊട്ടിച്ചൊഴിക്കാം.
ആവശ്യത്തിന് കുരുമുളക് ഉപ്പ് എന്നിവ അതില്‍ ചേർത്തിളക്കി യോജിപ്പിക്കാം.
കാരറ്റ് തൊലി കളഞ്ഞി കട്ടി കുറച്ച്‌ അരിഞ്ഞെടുക്കാം. ഒപ്പം സവാള, കാപ്സിക്കം, പച്ചമുളക് എന്നിവയും ചെറുതായി അരിയാം.
മുട്ട ഉടച്ചെടുത്തതിലേയ്ക്ക് ഇതു ചേർത്തിളക്കി യോജിപ്പിക്കാം.
ഒരു പാൻ അടുപ്പില്‍ വച്ച്‌ നെയ്യോ വെളിച്ചെണ്ണയോ പുരട്ടാം.
പാൻ ചൂടായി കഴിയുമ്ബോള്‍ മുട്ട മിശ്രിതത്തില്‍ നിന്നും അല്‍പം ഒഴിക്കാം.
അത് വെന്തു വരുമ്ബോള്‍ റോള്‍ ചെയ്ത് അതിനോട് ചേർന്ന് വീണ്ടും മിശ്രിതം ഒഴിക്കാം.
ഇങ്ങനെ ആവശ്യനുസരണം റോള്‍ തയ്യാറാക്കാം.
ശേഷം ഇതൊരു പ്ലേറ്റിലേയ്ക്കു മാറ്റി മുറിച്ചെടുക്കാം.
കുറച്ച്‌ മല്ലിയില മുകളിലായി ചേർത്ത് ചൂടോടെ കഴിക്കാം.