യാത്ര എങ്ങോട്ടാ…? ഞാനൊരു ചായ കുടിക്കാൻ കോയമ്പത്തൂര്‍ പോകുവാണ് സാറെ, കുടിച്ചിട്ട് ഇതേ ബസില്‍ തിരിച്ചുവരും’; എംവിഡിക്ക് ‘റോബിൻ’ യാത്രക്കാരന്റെ ചുട്ടമറുപടി

പാലക്കാട്: ‘ഞാനൊരു ചായ കുടിക്കാൻ കോയമ്പത്തൂര്‍ പോകുവാണ് സാറെ, അവിടെ ഇറങ്ങി ചായ കുടിച്ചിട്ട് ഇതേ ബസില്‍ തന്നെ കയറി തിരിച്ചുവരും.

നാളെയും ചിലപ്പോള്‍ ഇതുപോലെ ചായ കുടിക്കാൻ പോകും’ എന്ന് റോബിൻ ബസിലെ യാത്രികൻ. ബസിലുളള യാത്രയുടെ ലക്ഷ്യമെന്താണ് എന്ന എംവിഡി ഉദ്യോഗസ്ഥന്റെ ചോദ്യത്തിനുളള മറുപടിയാണിത്.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്നാരംഭിച്ച ബസിന്റെ യാത്രയെ തുടര്‍ച്ചയായി എംവിഡി തടഞ്ഞതോടെ നാട്ടുകാരും യാത്രികരും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ തുടങ്ങി. ചോദ്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കും വ്യക്തമായ മറുപടിയില്ലായിരുന്നു.

ഇതോടെ നാട്ടുകാരും യാത്രികരും ഉദ്യോഗസ്ഥരെ കൂകി വിളിക്കാൻ ആരംഭിച്ചു. റോബിനെ ആനയിക്കാൻ നിരത്തുകളില്‍ വൻജനക്കൂട്ടമാണ് എത്തിയത്.