കോട്ടയം: പുതുപ്പള്ളി റോട്ടറി ക്ലബ്ബും മോട്ടർ വാഹന വകുപ്പും സംയുക്തമായി ഓട്ടോ, ടാക്‌സി ഡ്രൈവർമാർക്കും പൊതുജനങ്ങൾക്കുമായി ഏകദിന റോഡ് സുരക്ഷ ബോധവൽകരണ ക്ലാസ് സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ മോട്ടർ വാഹന വകുപ്പ് വെഹിക്കിൾ ഇൻസ്പെക്‌ടർ റോഷൻ സാമൂവൽ ക്ലാസ് നയിച്ചു.
പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്‌തു.
റോട്ടറി പ്രസിഡന്റ് കുര്യൻ പുന്നൂസ് അധ്യക്ഷത വഹിച്ചു. റോട്ടറിയൻ ജിനു കെ. പോൾ, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
