അഹമ്മദാബാദ്: രഞ്ജി ട്രോഫി ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് തുടങ്ങുന്ന സെമിപോരാട്ടത്തില്‍ കേരളം ഗുജറാത്തിനെ നേരിടും.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അല്‍പസമയത്തിനകം പോരാട്ടം ആരംഭിക്കും. ജിയോ സിനിമ ആപ്പില്‍ തത്സമയം മത്സരം കാണാനാകും.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ സല്‍മാൻ നിസാറിലാണ് കേരളത്തിന്റെ പ്രതീക്ഷ. മുഹമ്മദ് അസ്ഹറുദ്ദീൻ, നിധീഷ് എം.ഡി, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രൻ ഉള്‍പ്പെടെയുള്ളവർ മികച്ച ഫോമില്‍ ആണെന്നുള്ളത് കേരളത്തിന്റെ സാദ്ധ്യതകളെ വർദ്ധിപ്പിക്കുന്നു.
പത്താം നമ്പർ വരെ നീളുന്ന കരുത്തുറ്റ ബാറ്റിംഗ് നിര തന്നെയാണ് സച്ചിൻ ബേബിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന കേരളത്തിന്റെ പ്ലസ് പോയിനറ്.
