പത്തനംതിട്ട: പത്തനംതിട്ട റാന്നി റീന കൊലക്കേസില്‍ പ്രതി മനോജിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും.
മക്കളുടെ മുന്നിലിട്ടാണ് ഭാര്യ റീനയെ ഭർത്താവ് മനോജ് അതിക്രൂരമായി കൊലപ്പെടുത്തിയത്. പിഴ തുക മക്കള്‍ക്ക് നല്‍കാനും അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചു.
ക്രൂരമായ കൊലപാതകത്തില്‍ 11 വർഷത്തിന് ശേഷമാണ് കോടതി വിധി. സംശയത്തെ തുടർന്നാണ് ഭാര്യ റീനയെ മനോജ് കൊലപ്പെടുത്തിയത്.
മക്കളുടെയും അമ്മയുടെയും മുന്നിലിട്ട് അതിക്രൂരമായി മർദ്ദിച്ചു. ജാക്കി ലിവറും ഇഷ്ടികയും ഉപയോഗിച്ച് തലയ്ക്കടിച്ചു. ഓട്ടോറിക്ഷയില്‍ തലയിടിപ്പിച്ചു.
ഗുരുതര പരിക്കേറ്റ റീന കോട്ടയം മെഡി. കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
