സംസ്ഥാനത്ത് റേഷൻ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി; രാജ്യത്ത് ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ രാജ്യം കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് മുൻഗണന വിഭാഗക്കാർക്ക് റേഷൻ കാർഡ് മസ്റ്ററിങ്ങ് നവംബർ 30 വരെ ചെയ്യാം.

കേരളം ആണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മസ്റ്ററിങ്ങ് പൂർത്തിയാക്കിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനം.
ആപ് വഴി മസ്റ്ററിങ്ങ് ചെയ്യുന്ന രാജ്യത്തെ ആദ്യസംസ്ഥാനമാണ് കേരളമെന്നും നൂറ് ശതമാനം മസ്റ്ററിങ്ങ് പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനില്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് 1,29, 49, 049 പേർ മസ്റ്ററിങ്ങ് പൂർത്തിയാക്കി. പി എച്ച്‌ എച്ച്‌ വിഭാഗത്തില്‍ 1,33,92,566 പേരും എഎവൈ കാർഡ് അംഗങ്ങളില്‍ 16,75,685 പേരും മസ്റ്ററിങ്ങ് നടത്തിയിട്ടുണ്ട്.

84.21 ശതമാനം ആളുകളാണ് നിലവില്‍ മസ്റ്ററിങ്ങ് പൂർത്തിയാക്കിയിരിക്കുന്നത്. ഐറിസ് സ്കാനർ സംവിധാനം ഉപയോഗിച്ച്‌ മസ്റ്ററിങ് പൂർത്തിയാക്കാനാണ് ലക്ഷ്യം. മേരാ EKYC മൊബൈല്‍ ആപ്പ് വഴി മസ്റ്ററിങ്ങ് പൂർത്തിയാക്കാനും ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.