പ്രായപൂർത്തിയാകാത്ത സ്‌കൂള്‍ വിദ്യാർത്ഥിനിയെ 16 പേർ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസ് ; ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

 

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ 16 പേര്‍ പീഡിപ്പിച്ചു.പെരുനാട് മേഖല പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ജോയല്‍ ഇന്നലെ രാത്രി ഡിവൈഎസ്‌പി ഓഫിസില്‍ എത്തി കീ ഴടങ്ങുകയായിരുന്നു.nജോയലിനെ കൂടാതെ രണ്ട് യുവാക്കളും പ്രായപൂർത്തിയാകാത്ത ആളുമാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തയാളെ ജുവനൈല്‍ ബോർഡില്‍ ഹാജരാക്കും.

 

കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു മൂന്നു പേരും അടക്കം 19 പേർക്കെതിരെയാണ് കേസ് പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. സ്‌കൂളില്‍ പോകാൻ മടി കാണിച്ച പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റി കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് പീഡനം പുറത്തറിയുന്നത്.