മലപ്പുറത്ത് അതിഥി തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിയായ പ്രതി അറസ്റ്റിൽ

മലപ്പുറം: അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. ഒഡിഷ സ്വദേശിയായ നിലമ്പൂരിൽ താമസിക്കുന്ന അലി ഹുസൈനാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ ഇയാൾ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.