ബറേലി: ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിക്ക് ചികിത്സ നൽകാൻ മടിച്ച് ബന്ധുക്കൾ. രക്തസ്രാവത്തെ തുടർന്ന് 14 ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി 14കാരി.
സെപ്തംബർ 20നാണ് ലഖിംപൂർ ഖേരിയിൽ വച്ച് 14കാരിയെ അർഷാദ് അലി (20) ക്രൂരമായി പീഡിപ്പിച്ചത്. കത്തിചൂണ്ടി പീഡിപ്പിച്ച ശേഷം പ്രതി സ്ഥലം വിടുകയായിരുന്നു.
അതിക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺക്കുട്ടിക്ക് വീട്ടുകാർ ചികിത്സ നൽകാനോ സംഭവം പോലീസിൽ അറിയിക്കാനോ തയ്യാറായില്ല.
നാട്ടുകാരുടെ പരിഹാസം ഭയന്ന് 14 ദിവസമാണ് കുട്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചത്. ഒടുവിൽ ഒക്ടോബർ 1നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകുകയും പോക്സോ വകുപ്പ് പ്രകാരം അർഷാദ് അലിയ അറസ്റ്റ് ചെയ്തു.
പരിക്കേറ്റ പെൺകുട്ടി രാത്രിയോടെ വീട്ടിലെത്തി വീട്ടുകാരോട് സംഭവിച്ചത് വ്യക്തമാക്കി.
എന്നാൽ ആക്രമിച്ചയാൾ ഒരേ ഗ്രാമത്തിൽ തന്നെ താമസിക്കുന്നതിനാൽ കുടുംബം സംഭവം മൂടി വയ്ക്കുകയായിരുന്നു.
തുടക്കത്തിൽ വീട്ടുകാർ തന്നെ ചികിത്സിച്ചെങ്കിലും രക്തസ്രാവത്തെ തുടർന്ന് കുട്ടി അവശനിലയിലാവുകയായിരുന്നു.
