അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കാസ‍ർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്നിലെടുത്ത് മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.

കോഴിക്കോട്, വയനാട്, കാസ‍ർഗോഡ് ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

കന്യാകുമാരി, നീലഗിരി, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍, പ്രത്യേകിച്ച്‌ താഴ്ന്ന പ്രദേശങ്ങളിലും കുന്നിൻ പ്രദേശങ്ങളിലും, സാധാരണ ജീവിതത്തെ ബാധിച്ചേക്കാവുന്ന രീതിയില്‍ മഴ പെയ്തേക്കുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു.