തിരുവനന്തപുരം: ഇന്ത്യൻ റെയില്‍വേ മൂവായിരത്തിലധികം ഒഴിവുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. അപ്രന്റീസ് തസ്തികയിലേക്കാണ് ആർആർസി (റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്‍) റിക്രൂട്ട്‌മെന്റ് നടത്തുന്നത്.
പത്താം ക്ലാസും, അനുബന്ധ യോഗ്യതയുമുള്ളവർക്ക് മികച്ച കരിയർ സ്വന്തമാക്കാനുള്ള അവസരമാണിത്. താല്‍പര്യമുള്ളവർ സെപ്റ്റംബർ 13ന് മുൻപായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
ഇന്ത്യൻ റെയില്‍വേയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 3115. ഈസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ ഡിവിഷനുകളിലും, വർക്ക്‌ഷോപ്പുകളിലുമായാണ് നിയമനം.
ട്രേഡുകള്‍: ഫിറ്റർ, വെല്‍ഡർ, മെഷിനിസ്റ്റ്, പെയിന്റർ, ഇലക്‌ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്, കാർപെന്റർ, ലൈൻമാൻ
ഡിവിഷൻ: ഹൗറ, സീല്‍ഡ, മാല്‍ഡ, അസൻസോള്‍
വർക്ക്‌ഷോപ്പ്: കാഞ്ച്രപാറ, ലിലുവ, ജമാല്‍പൂർ
പ്രായപരിധി
15 വയസ് മുതല്‍ 24 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി 5 വർഷവും, ഒബിസി 3 വർഷവും, പിഡബ്ല്യൂബിഡി 10 വർഷവും ഉയർന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.
യോഗ്യത
10ാം ക്ലാസ് (10+2 സിസ്റ്റം) അല്ലെങ്കില്‍ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡില്‍ നിന്ന് കുറഞ്ഞത് 50% മാർക്കോടെ (അധിക വിഷയങ്ങള്‍ ഒഴിവാക്കി) പാസായിരിക്കണം.
ബന്ധപ്പെട്ട ട്രേഡില്‍ NCVT/SCVTല്‍ നിന്നുള്ള നാഷണല്‍ ട്രേഡ് സർട്ടിഫിക്കറ്റ് (ITI) ഉണ്ടായിരിക്കണം.
തെരഞ്ഞെടുപ്പ്
മെറിറ്റ് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പത്താം ക്ലാസ്, ഐടി ഐ പരീക്ഷകളില്‍ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി യോഗ്യത കണക്കാക്കും.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാർക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷ ഫീസില്ല. വെബ്‌സൈറ്റില്‍ വിശദമായ വിജ്ഞാപനം ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീർക്കുക.
വെബ്‌സൈറ്റ്: https://www.rrcer.org/
