രാഹുലിനെതിരായ മൂന്നാം ബലാത്സംഗക്കേസ്; ഫോണ്‍ പാസ്‍വേര്‍ഡ് കൈമാറാനുള്ള ഉത്തരവിന് സ്റ്റേ; തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ മൂന്നാം ബലാത്സംഗ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്തു.

 

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് ഫോണുകളുടെ പാസ്സ്‌വേർഡ് കൈമാറണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ രണ്ട് ഫോണുകളും കസ്റ്റഡിയില്‍ എടുത്തിരുന്നു.

 

 

 

ഫോണിലെ പാസ്‍വേർഡ് തന്റെ സാന്നിധ്യത്തിലോ അല്ലെങ്കില്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലോ ആകണം ഇത് കൈമാറേണ്ടത് എന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഈ ഹർജിയാണ് ഹൈക്കോടതിയിക്ക് മുൻപില്‍ വന്നത്. കേസില്‍ വിശദമായ വാദം കോടതി കേള്‍ക്കും അതിനനുസരിച്ചായിരിക്കും കേസില്‍ വിധി ഉണ്ടാകുക.