രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യപേക്ഷയില്‍ വിധി നാളെ. ആദ്യ ബലാത്സംഗക്കേസിലെ ജാമ്യപേക്ഷയിലാണ് ഹൈക്കോടതി വിധിപറയുക.
കേസ് രാഷ്ട്രീയപ്രേരിതമെന്ന് രാഹുല്‍ കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് പരാതിക്കാരിയും പ്രോസിക്യൂഷനും വാദിച്ചത്.
രണ്ടും മൂന്നും കേസില്‍ ജാമ്യം ലഭിച്ച രാഹുലിന് ഒന്നാം കേസില്‍ മാത്രമാണ് ഇനി ജാമ്യം ലഭിക്കാൻ ഉള്ളത്. ഒന്നാം കേസില്‍ നേരത്തെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരുന്നു.
