ചുവന്ന പോളോ കാറിന്റെ ഉടമയായ നടിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മാങ്കൂട്ടം എത്തിയോ? കാറുടമയെ ചോദ്യം ചെയ്യാൻ നീക്കം; തിരുവനന്തപുരത്ത് തെളിവ് എത്തിക്കുന്നത് ആരെന്നതും അന്വേഷണത്തില്‍; പാലക്കാട്ടെ എംഎല്‍എയെ കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ് പോലീസ്; കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗളൂരുവിലും തിരച്ചില്‍; രാഹുലിന്റെ ഒളിവ് ജീവിതം തകര്‍ക്കാന്‍ അതിവേഗ നീക്കം…!

തിരുവനന്തപുരം: ഒളിവിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എങ്ങുമെത്തുന്നില്ല.

മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്ന ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവു വന്ന ശേഷം മതി അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം എന്ന മുന്‍ നിലപാടാണ് മാറ്റിയത്. കേരളത്തിലും തമിഴ്‌നാട്ടിലും ബെംഗളൂരുവിലും തിരച്ചില്‍ നടത്തുന്നുണ്ട്.

തെലുങ്കാനയിലേക്കും രാഹുല്‍ കടക്കാന്‍ സാധ്യതയുണ്ട്. കര്‍ണാടകയിലും തെലുങ്കാനയിലും കോണ്‍ഗ്രസ് ഭരണമാണ്. അവിടെയുള്ള ഏതോ സുരക്ഷിത കേന്ദ്രത്തില്‍ രാഹുല്‍ ഉണ്ടെന്നാണ് നിഗമനം.

കേരളത്തില്‍ എല്ലാ ജില്ലകളിലും എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമുണ്ട്. രാഹുലുമായി അടുപ്പമുള്ളവര്‍ നിരീക്ഷണത്തിലാണ്. കേസിലെ രണ്ടാം പ്രതിയും രാഹുലിന്റെ സുഹൃത്തുമായ ജോബി ജോസഫും ഒളിവിലാണ്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ കോടതിയില്‍ വീണ്ടും തെളിവുകള്‍ ഹാജരാക്കി. ഇത് ആരെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.

താന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് കൂടുതല്‍ തെളിവുകള്‍ രാഹുല്‍ കോടതിയില്‍ സമര്‍പ്പിച്ചു. യുവതിയുമായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍, ഫോണ്‍ സംഭാഷണങ്ങള്‍, യുവതിയും ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ എന്നിവയാണു രാഹുലിന്റെ അഭിഭാഷകന്‍ കോടതിക്കു കൈമാറിയത്. ഭര്‍ത്താവുമായി അടുത്ത കാലം വരെ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും അതിലുണ്ടെന്നാണ് സൂചന.