കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയില്‍ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ.
മറ്റു ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് തങ്ങള്‍ വീഡിയോ തയ്യാറാക്കിയതെന്നാണ് വീഡിയോ ഒരുക്കിയവർ പറയുന്നത്.
പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയ്യാറാക്കിയത്.
അതാണ് കൂടുതല്‍ ചോദ്യങ്ങള്‍ ഉള്‍പെടാൻ കാരണം എന്നാണ് വിശദീകരണം. മറ്റു ഓണ്‍ലൈൻ പ്ലാറ്റ് ഫോമുകളില്‍ വന്നതിലും ഇരട്ടി ശരിയായ ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്റെ വീഡിയോയില്‍ ഉണ്ടായിരുന്നത്.
അന്വേഷണവുമായി സഹകരിക്കുമെന്നും മറ്റു ഓണ്‍ലൈൻ പ്ലാറ്റഫോമുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ആരോപണം ഉയർന്ന പത്താം തരം ഇംഗ്ലീഷ് വീഡിയോ തയ്യാറാക്കിയ അധ്യാപകൻ പറഞ്ഞു.
