പി വി അൻവറിന്റെ മുന്നണി പ്രവേശനം തള്ളാതെ കുഞ്ഞാലിക്കുട്ടി; ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ആവശ്യം

മലപ്പുറം: മുഖ്യമന്ത്രിയെ പരസ്യമായി വെല്ലുവിളിക്കുകയും പാർട്ടിയും ഇടതു മുന്നണിയുമായുള്ള എല്ലാ ബന്ധവും അറുത്തു മുറിക്കുകയും ചെയ്ത പി വി അൻവർ എംഎല്‍എയുടെ മുന്നണി പ്രവേശനം തള്ളാതെ മുസ്ളീം ലീഗ്.

ഭരണപക്ഷ എംഎല്‍എയുടെ തുറന്നുപറച്ചില്‍ യുഡിഎഫില്‍ സ്വാഭാവികമായും ചർച്ചയാകുമെന്ന് ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചർച്ചകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

‘പിആർ ഏജൻസിയുമായി മുന്നോട്ട് പോയാല്‍ ഒരു അൻവർ മാത്രമല്ല കൂടുതല്‍പേർ എല്‍ഡിഎഫില്‍ നിന്ന് പുറത്തുവരും. രാജ്യത്ത് വർഗീയ ധ്രുവീകരണമുണ്ടാക്കാൻ പിആർ ഏജൻസി മുഖ്യമന്ത്രിക്കൊപ്പം എങ്ങനെയാണ് പ്രവർത്തിക്കുന്നത്.

മുഖ്യമന്ത്രിക്ക് നാക്കുപിഴ സംഭവിച്ചതാണെങ്കില്‍ അംഗീകരിക്കാം. പക്ഷേ പിആർ ഏജൻസി ചെയ്തുവെന്നത് ഗൗരവം കൂട്ടുന്നു. ഈ വിഭജനം വിലപോവില്ലെന്നത് വടകര ലോക്‌സഭാ ഫലം തെളിയിക്കുന്നു.