സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളിയില്‍ വോട്ടെണ്ണല്‍ തുടങ്ങി.10 മിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ തുടങ്ങിയത് . തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി . ചാണ്ടി ഉമ്മന് ലീഡ് ചെയ്യുന്നു. 1754 വോട്ടിനാണ് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുന്നത്. പത്തുമിനിറ്റ് വൈകിയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
2629 തപാല്‍വോട്ടുകളാണ് ഇക്കുറിയുള്ളത്. ഇത് പൂര്‍ത്തിയായതിന് ശേഷം ആദ്യറൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണും. രണ്ടാം റൗണ്ടില്‍ അയര്‍കുന്നം പഞ്ചായത്തിലെ 15 മുതല്‍ 28 വരെ ബൂത്തുകളിലെ വോട്ടുകളും എണ്ണും. തുടര്‍ന്ന് അകലക്കുന്നം, കൂരോപ്പട, മണര്‍കാട് പഞ്ചായത്തുകളിലെ വോട്ടും, പിന്നാലെ പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും.
കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുക. . ആകെ 20 ടേബിളുകളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. 14 ടേബിളുകളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകളും അഞ്ചെണ്ണത്തില്‍ പോസ്റ്റല്‍ വോട്ടുകളും എണ്ണും ശേഷിക്കുന്ന ഒന്നില്‍ ഇടിബിപിഎസ് വോട്ടുകളുമാണ് എണ്ണുക.
