സ്വന്തം ലേഖിക
കോട്ടയം: പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാൻ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനമാണിന്നെന്ന് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്.
അനുകൂല വിധിയെഴുത്താകും ഇടതിന് പുതുപ്പള്ളിയിലെന്ന് ജെയ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫ് വികസന സംവാദത്തില്‍ നിന്നും ഒളിച്ചോടിയെന്നും മണ്ഡലത്തിലെ വികസന മുരടിപ്പുകള്‍ എണ്ണിപ്പറഞ്ഞുമാണ് ജെയ്ക് മാധ്യമങ്ങളോട് സംസാരിച്ചത്.
പോളിംഗ് ബൂത്തുകളില്‍ നീണ്ട ക്യൂവാണുള്ളത്. ജനാധിപത്യത്തിന്റെ വസന്തോത്സവമാണ് തെരഞ്ഞെടുപ്പ്. എല്ലാ വിഭാഗം ജനങ്ങളും തങ്ങളുടെ സമ്മതിദാനാവകാശം മികച്ച ചിന്തയോടെ വിനിയോഗിക്കുന്ന ദിനമായിട്ട് വേണം ഇതിനെ കാണാൻ. ജെയ്ക് മാധ്യമങ്ങളോട് പറഞ്ഞു.
കണിയാംകുന്ന സര്‍ക്കാര്‍ സ്കൂളിലാണ് ജെയ്ക്ക് വോട്ട് രേഖപ്പെടുത്തിയത്. അതിന് ശേഷം എട്ട് പഞ്ചായത്തിലെ എത്താൻ സാധിക്കുന്ന എല്ലാ ബൂത്തുകളും പോകുമെന്നും ജെയ്ക് വെളിപ്പെടുത്തി. അച്ഛന്റെ കല്ലറയില്‍ പോയതിന് ശേഷമാണ് ജെയ്ക് വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ട് ചെയ്യാനെത്തുന്നവരുടെ നീണ്ട ക്യൂ ആണ് ഓരോ ബൂത്തുകളിലുമുള്ളത്. മിക്ക ബൂത്തുകളിലും നീണ്ട ക്യൂ ആണുള്ളത്.
