തിരുവനന്തപുരം: പൂജപ്പുര സെൻട്രല്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥർക്കുനേരേ തടവുകാരന്റെ ആക്രമണം.
വധശ്രമ കേസിലെ വിചാരണ തടവുകാരനായ ചാവക്കാട് സ്വദേശി ബിൻഷാദ് ആണ് ജയില്‍ ജീവനക്കാരെ ആക്രമിച്ചത്.
പ്രകോപനമൊന്നുമില്ലാതെയാണ് ഇയാള്‍ അക്രമാസക്തനായത്.
ഇഷ്ടിക ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
നിരവധി കേസുകളിലെ പ്രതിയായ ബിൻഷാദ് നേരത്തേ കാപ്പാ നിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. മാവോയിസ്റ്റ് അനുഭാവിയായ ചന്ദ്രു എന്ന തിരുവെങ്കിടത്തെയും ഇയാള്‍ ജയിലില്‍ വെച്ച് ഏതാനും ദിവസം മുൻപ് ആക്രമിച്ചിരുന്നു.
