പൊൻകുന്നം : കാറിൽ കടത്തുകയായിരുന്ന 110 ഗ്രാം കഞ്ചാവുമായി പോക്സോ കേസ് പ്രതി പൊൻകുന്നം എക്സൈസിന്റെ പിടിയിൽ.
പോക്സോ കേസിലും നിരവധി കഞ്ചാവ് കേസിലും അടിപിടി കേസുകളിലും പ്രതിയായ മുണ്ടക്കയം കൂട്ടിക്കൽ കരിപ്പായിൽ വീട്ടിൽ ഇന്നായത്ത് കെ റസാക്കാണ് പിടിയിലായിരിക്കുന്നത്, പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനുവും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മറ്റൊരു കേസിൽ തൊടുപുഴ ജയിലിൽ ആയിരുന്ന പ്രതി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അന്ന് മുതൽ ഇയാളെ പൊൻകുന്നം എക്സൈസ് പാർട്ടി നിരീക്ഷിച്ചു വരികയായിരുന്നു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ ബി ബിനു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ നജീബ് പി എ, അഭിലാഷ് വി ടി, സിവിൽ എക്സൈസ് ഓഫീസർമാരായ നിമേഷ് കെ എസ്, അനുരാജ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ മോഹൻ എക്സൈസ് ഡ്രൈവർ മധു കെ ആർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
