പൊലീസ് ആസ്ഥാനത്തിന് മുന്നിലെ കയ്യാങ്കളി; സംഘർഷത്തിന് കാരണം വാ​ഹനം പാർക്ക് ചെയ്യുന്നതിലെ തർക്കം, പൊലീസുകാരന് സസ്പെൻഷൻ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിന് മുന്നിലെ പൊലീസുകാരുടെ കൈയാങ്കളിയിൽ നടപടി.

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മർദ്ദിച്ച കിരണ്‍ എന്ന പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. പൊലീസ് ആസ്ഥാനത്ത് പാറാവ് ഡ്യൂട്ടിലുണ്ടായിരുന്നു കിരണും ട്രാഫിക് ഡ്യൂട്ടിലുണ്ടായിരുന്ന വിശാഖും തമ്മിലാണ് ഏറ്റമുട്ടിയത്.

വാഹനം പാർക്ക് ചെയ്തതിലെ തർക്കത്തെ തുടർന്നാണ് വിശാഖിനെ കിരണ്‍ ഇടിച്ചത്. വിശാഖ് മ്യൂസിയം സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. കിരണ്‍ മർദ്ദിക്കുന്നതിൻെറ സിസിടിവി ദൃശ്യങ്ങളുമുണ്ടായിരുന്നു.

ഇതേ തുടർന്ന് പൊലീസ് ആസ്ഥാനത്തുനിന്നും കിരണിനെ മലപ്പുറത്തേക്ക് മടക്കിയിരുന്നു. തുടർന്നാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ സസ്പെൻഡ് ചെയ്തത്.