ഡല്‍ഹി: പെണ്‍കുട്ടിയെ 64 പേർ പീഡിപ്പിച്ചെന്ന കേസില്‍ സംസ്ഥാന പൊലീസിനോട് ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി.
മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. കേസില്‍ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തു. കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
64 പേർ ലെെംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതില്‍ 40 പേരെ തിരിച്ചറിഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടി പ്രതികളെ ബന്ധപ്പെട്ടത് അച്ഛന്റെ ഫോണില്‍ നിന്നാണെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.
ഈ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പീഡനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരില്‍ പരീശീലകരും ഒപ്പം പരിശീലനം നടത്തിയവരുമുണ്ടെന്ന് കണ്ടെത്തി.
