കൊല്ലം : പുതുവത്സരദിനത്തില്‍ കെ സ്മാര്‍ട്ട് പദ്ധതി ആരംഭിക്കുകയാണ് , രാജ്യത്ത് ആദ്യംമായാണ് രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്.
അലുവ കഴിച്ചത് നല്ല കാര്യം. ക്രമസമാധാന നില ഭദ്രമെന്ന് ഗവര്‍ണര്‍ ബോധ്യപ്പെടുത്തി.ഗവര്‍ണര്‍ക്ക് സുരക്ഷയൊരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലിസിനുണ്ട്. സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം നവകേരള സദസിന്റെ ഭാഗമായുള്ള മന്ത്രിസഭയുടെ പര്യടനം കൊല്ലം ജില്ലയില്‍ തുടരുന്നു. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ നവകേരള സദസ്. തുടര്‍ന്ന് ചവറയിലും കുണ്ടറയിലും സദസ് നടക്കും. വൈകിട്ട് കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാകും. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്.
