തിരുവനന്തപുരം: വധശ്രമക്കേസില്‍ കസ്റ്റഡിയിലെടുത്തയാള്‍ക്ക് ഫോണ്‍ ഉപയോഗിക്കാൻ നല്‍കിയതിന്റെ പേരില്‍ പേട്ട പൊലീസിനെരെ അന്വേഷണത്തിന് ഉത്തരവ്.
സിറ്റി പൊലീസ് കമ്മീഷണർ കാർത്തിക്കാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുത്തൻപാലം രാജേഷിനാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥൻ ഫോണ്‍ നല്‍കിയത്.
അയല്‍ക്കാരിയെയും സ്‌ത്രീയെയും മകനെയും ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
