ജനങ്ങളുടെ ശ്രദ്ധയ്ക്ക് ; പുതുവത്സര ദിനത്തോട് അനുബന്ധിച്ച്‌ സംസ്ഥാനത്ത് നാളെ വൈകീട്ട് മുതല്‍ പെട്രോള്‍ പമ്പുകൾ അടച്ചിടും; പമ്പുകൾക്ക് നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടി.

തിരുവനന്തപുരം : ജനുവരി 1 ന് രാവിലെ വരെ പെട്രോള്‍ പമ്ബുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. രാത്രി എട്ട് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോള്‍ പമ്ബ് ജീവനക്കാര്‍ക്ക് നേരെയുളള അതിക്രമങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം.

ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാര്‍ക്കെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.