ക്യാനുകളില്‍ പെട്രോള്‍-ഡീസല്‍ നല്‍കരുതെന്ന ഉത്തരവ് കര്‍ഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി; സംരക്ഷിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യം; കേന്ദ്ര മന്ത്രിക്ക് കത്ത് അയച്ചു

തിരുവനന്തപുരം: ക്യാനുകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവ നല്‍കരുതെന്ന ഉത്തരവ് കർഷകരെ ബാധിക്കുന്നുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്.

കർഷകരെ സംരക്ഷിക്കാൻ അടിയന്തര ഇടപെടല്‍ വേണമെന്നും മന്ത്രി വ്യക്തമാക്കി. മൊത്തം വിതരണ കേന്ദ്രങ്ങളില്‍ പലതിലും വിലക്കൂടുതലാണ്.

കേന്ദ്ര മന്ത്രിക്ക് ഇക്കാര്യത്തില്‍ ഇടപെടല്‍ തേടി കത്ത് അയച്ചുവെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് പറഞ്ഞു. വിഷയത്തില്‍ അടുത്തയാഴ്ച കേന്ദ്ര മന്ത്രിമാരെ കാണും.

ഉത്തരവ് പുനഃ പരിശോധിക്കണം. ഇല്ലെങ്കില്‍ കേരളത്തിലെ കർഷകർക്ക് തിരിച്ചറിയല്‍ കാർഡ് നല്‍കി ഇന്ധനം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.

ഉത്തരവ് അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ കർഷകരെ സംസ്ഥാന സർക്കാർ സംരക്ഷിക്കും. അന്നം തരുന്ന കർഷകരുടെ ജീവനോപാധി തടയരുതെന്നും കൃഷിമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ഭവന പദ്ധതി ഉടൻ തുടങ്ങുമെന്നും മന്ത്രി ആവർത്തിച്ച്‌ വ്യക്തമാക്കി. നടപടികളുമായി പാർട്ടി മുന്നോട്ടു പോകുന്നു. വയനാട് ജില്ലയിലെ ഷിഗല്ല നിയന്ത്രണവിധേയമാണെന്നും മന്ത്രി വിശദമാക്കി.