സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും; സംസ്ഥാന സർക്കാർ പിരിക്കുന്ന സെസ് ഉപേക്ഷിക്കുന്ന തീരുമാനം ബജറ്റില്‍

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സംസ്ഥാന സർക്കാർ പിരിക്കുന്ന സെസ് ഉപേക്ഷിക്കുന്ന തീരുമാനം ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.

അങ്ങനെയെങ്കില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയുടെ കുറവു വരും.

പെട്രോളിനും ഡീസലിനും ഒന്നാം പിണറായി സർക്കാർ നികുതിക്കു പുറമേ ഇന്ധന സെസും ഏർപ്പെടുത്തിയിരുന്നു.

സാമൂഹിക സുരക്ഷ സെസ് ഇനത്തില്‍ രണ്ടു രൂപയും വില്‍പന നികുതിയുടെ ഒരു ശതമാനം ഇന്ധന സെസ് ഇനത്തിലുമാണ് ഏർപ്പെടുത്തിയിരുന്നു.

ഇന്ധന വില ഉയർന്നപ്പോള്‍ ഇത് ഒരു രൂപയായി ക്രമപ്പെടുത്തിയിരുന്നു. ഇതുള്‍പ്പെടെ മൂന്നു രൂപയാണ് സെസ് ഇനത്തില്‍ പിരിക്കുന്നത്. ഇത് ഒഴിവാക്കാനാണ് ആലോചിക്കുന്നത്.