കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലം ലോഡ്ജിലെ കൊലപാതകത്തിന്റെ നിർണ്ണായക വിവരങ്ങള്‍ പുറത്ത്.
തനിക്കെതിരെ നല്‍കിയ ബലാത്സംഗ പരാതിയില്‍ ഒത്തുതീർപ്പിന് വഴങ്ങാത്തതിനാലാണ് ഫസീലയെ കൊലപ്പെടുത്തിയതെന്ന് പ്രതിയുടെ മൊഴി.
വായപൊത്തി കഴുത്ത് അമര്‍ത്തിയാണ് താൻ ഫസീലയെ കൊലപ്പെടുത്തിയതെന്ന് അബ്ദുള്‍ സനൂഫ് പറഞ്ഞു.
തിങ്കളാഴ്ച പ്രതിയെ കൊലപാതം നടന്ന ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. മുന്‍ വൈരാഗ്യമാണ് ഫസീലയെ കൊലപ്പെടുത്താന്‍ കാരണമെന്ന് അറസ്റ്റിലായ അബ്ദുള്‍ സൂഫ് പൊലീസിനോട് പറഞ്ഞു.
ഫസീല തനിക്കെതിരെ നേരത്തെ ബലാത്സംഗ കേസ് നല്‍കിയിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കാനാണ് ഫസീലയെ ലോഡ്ജിലെത്തിച്ചത്. എന്നാല്‍ പരാതി പിൻവലിക്കാൻ യുവതി തയ്യാറായില്ല. ഇതിനെ ചൊല്ലി രണ്ട് പേരും തമ്മില്‍ വഴക്കും വാക്കേറ്റവുമുണ്ടായി.
ഇതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് പ്രതി അബ്ദുള്‍ സനൂഫ് പൊലീസിന് മൊഴി നല്‍കി.
