പെരിയ ഇരട്ടക്കൊലപാതക കേസ്; അഞ്ച് വര്‍ഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവില്‍ വിധി നാളെ

കൊച്ചി: അഞ്ചു വർഷത്തിലേറെ നീണ്ട നിയമ യുദ്ധങ്ങള്‍ക്കൊടുവിലാണ് പെരിയ ഇരട്ടക്കൊലപാതക കേസില്‍ കൊച്ചി സിബിഐ കോടതി നാളെ വിധി പറയും.

2019 ഫെബ്രുവരി 17നാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും കല്യോട്ട് വച്ച്‌ ഒരു സംഘം തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്.

തൊട്ടടുത്ത ദിവസം സിപിഐ എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി ജെ സജി എന്നിവർ അറസ്റ്റിലായി. പീതാംബരനെ പാർട്ടി പുറത്താക്കി. അന്വേഷണം സർക്കാർ ക്രൈംബ്രാഞ്ചിന് വിട്ടു.

എസ് പി വി എം മുഹമ്മദ് റഫീക്കിന് അന്വേഷണ ചുമതല നല്‍കി. എന്നാല്‍ മാർച്ച്‌ 2ന് എസ് പി മുഹമ്മദ് റഫീഖിനെ തിരിച്ചയച്ചു. പിന്നാലെ സംഘത്തിലെ ഡിവൈഎസ് പിക്കും സി ഐ മാർക്കും മാറ്റം.