പയ്യോളിയിൽ നിന്ന് കാണാതായ നാല് മദ്രസ വിദ്യാർത്ഥികളെ ആലുവയിൽ നിന്ന് കണ്ടെത്തി; 15,17 വയസ്സ് പ്രായമുള്ള കുട്ടികളെ ഇന്നലെയാണ് കാണാതെയായത്; യൂബർ ഡ്രൈവർ കുട്ടികളെ തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയിൽ നിന്ന് കാണാതായ നാല് വിദ്യാർത്ഥികളെ കണ്ടെത്തി. ആലുവയിൽ നിന്നാണ് വിദ്യാർത്ഥികളെ കണ്ടെത്തിയത്.

യൂബർ ഡ്രൈവർ കുട്ടികളെ തിരിച്ചറിഞ്ഞ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നാലുപേരെയും തിരിച്ചറിഞ്ഞ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

ചെരിച്ചിൽ പള്ളിയിലെ മദ്രസയിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികളെയാണ് ഇന്നലെ കാണാതായത്. 15, 17 വയസ്സ് പ്രായമുള്ള കുട്ടികളെയാണ് കാണാതായത്.