നിങ്ങള്‍ പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മുഖം ചുളിക്കേണ്ട; പ്രമേഹം മുതല്‍ കൊളസ്ട്രോള്‍ വരെ വരുതിയില്‍ കൊണ്ടു വരാം; അറിയാം ഗുണങ്ങൾ എന്തൊക്കെയെന്ന്

കോട്ടയം: നിങ്ങള്‍ പാവയ്ക്ക ചായ കുടിച്ചിട്ടുണ്ടോ? മുഖം ചുളിക്കേണ്ട, പാവയ്ക്ക കൊണ്ടും ചായ ഉണ്ടാക്കാം.

ഗോഹ്യാ ചായ എന്നും അറിയപ്പെടുന്ന പാവയ്ക്ക ചായയ്ക്ക് നിരവധി ആരോഗ്യഗുണങ്ങളുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം: പാവയ്ക്ക ചായ പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം ക്രമീകരിക്കുന്നതിനും സഹായിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാൻ: പാവയ്ക്കയുടെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ ചീത്ത കോളസ്ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

കരളിനെ ശുദ്ധീകരിക്കുന്നു: പാവയ്ക്ക ചായ കരളിലെ വിഷാംശം ഇല്ലാതാക്കാനും കുടലുകളെ ശുദ്ധീകരിക്കാനും സഹായിക്കും. ഇത് ദഹന പ്രശ്നങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: പാവയ്ക്കയില്‍ വിറ്റാമിൻ സിയുടെ സാന്നിധ്യം അണുബാധകളെ ചെറുക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

കാഴ്ച മെച്ചപ്പെടുത്തുന്നു: പാവയ്ക്കയില്‍ അടങ്ങിയ വിറ്റാമിന്‍ എ കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

ധാരാളം ഔഷധ ഗുണങ്ങളുള്ള പാവയ്ക്ക ചായ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതാണ്.

തയ്യാറാക്കേണ്ട വിധം

പാവയ്ക്ക് ചെറിയ കഷ്ണങ്ങളാക്കിയത് (ഉണങ്ങിയതോ വാട്ടിയതോ ആയ രൂപത്തില്‍), വെള്ളം, തേൻ എന്നിവയാണ് പ്രധാന ചേരുവകള്‍. പാവയ്ക്കയ്ക്ക് പകരം പാവയ്ക്കയുടെ ഇല ഉണങ്ങിയതും ഉപയോഗിക്കാവുന്നതാണ്.