മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാം ബജറ്റ് അവതരണം; സാമ്പത്തിക വളർച്ചപ്പെടുത്തുന്ന ത്വരിതപ്പെടുത്തുന്ന ബജറ്റെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ; പ്രതീക്ഷകളോടെ രാജ്യം!

ഡൽഹി : ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ബജറ്റ് അവതരിപ്പിക്കുന്നു. നിർമലയുടെ തുടർച്ചയായ എട്ടാം ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്.

ഇന്ത്യ അതിവേഗം വളരുന്ന സമ്പത്ത് വ്യവസ്ഥ,സാമ്പത്തിക വികസനത്തിൽ 70% വനിതാ പങ്കാളിത്തം,മേക്ക് ഇൻ ഇന്ത്യ കൂടുതൽ ശക്തമാക്കും,കയറ്റുമതി ഉയർത്തും,100% ഗുണനിലവാരമുള്ള സ്കൂൾ വിദ്യാഭ്യാസം, വികസിത ഭാരതം എന്ന ആശയവുമായി മുന്നോട്ടു പോകും ,കർഷകർക്ക് കൈത്താങ്ങാവും കാർഷിക മേഖലയിൽ നയപുണ്യ വികസനം,ഗ്രാമീണ മേഖലയ്ക്ക് അർഹമായ പരിഗണന, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു യുവാക്കൾ, സ്ത്രീകൾ,കർഷകർ, മധ്യവർഗം എന്നിവർക്ക് പ്രത്യേക പരിഗണന.

വികസനത്തിനുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തും,ജലസേചന പദ്ധതികൾ മെച്ചപ്പെടുത്തും,10 മേഖലകളായി തിരിച്ചു പദ്ധതികൾ എന്നിവയാണ് ഇതുവരെ അവതരിപ്പിച്ച ബജറ്റിൽ ഉള്ളത്,

അതേ സമയം കുംഭമേളയെ ചൊല്ലി പാർലമെൻറിൽ പ്രതിപക്ഷ ബഹളം നടക്കുന്നതിനിടെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്.