പന്തളത്ത് ഡെലിവറി വാനും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചു; രണ്ട് പേര്‍ മരിച്ചു

സ്വന്തം ലേഖിക

പത്തനംതിട്ട: എംസി റോഡില്‍ പന്തളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം.

എം സി റോഡില്‍ പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്.

കെ എസ് ആര്‍ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്.

മരിച്ച രണ്ട് പേരും വാനില്‍ യാത്ര ചെയ്തവരാണ്. ബസ് യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.