പാമ്പാടിയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ് ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ഇടിച്ചു കയറി അപകടം

പാമ്പാടി : നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യ ബസ്  ഓട്ടോ സ്റ്റാൻഡിലേയ്ക്ക് ബസ്സ് ഇടിച്ചു കയറി അപകടം.

പാമ്പാടി ബസ് സ്റ്റാൻഡിന് സമീപം  ഇന്ന് രാവിലെ 11:15 നായിരുന്നു അപകടം.

കോട്ടയം ഭാഗത്തേയ്ക്ക് പോവുകയായിരുന്നു മൈ ബസ്സ് ആണ് നിയന്ത്രണം വിട്ട് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ച് കയറിയത്. ബസ് വരുന്നത് കണ്ട് ഓട്ടോയിൽ ഉണ്ടായിരുന്ന ഡ്രൈവർമാർ പുറത്തേക്ക് ചാടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.