പാമ്പാടി: ചേന്നം പള്ളിയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. തമ്പലക്കാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ഒന്നരയോട് കൂടിയായിരുന്നു സംഭവം.
കോട്ടയത്ത് നിന്നും മുണ്ടക്കയത്തിനു പോയ മുബാറക് ബസ്സും കോട്ടയത്തിന് പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ്സിന്റെ അമിതവേഗമാണ് അപകടത്തിന് കാരണം എന്ന് പറയപ്പെടുന്നു.
പാമ്പാടി എസ് ഐ സന്തോഷ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പസമയം ഗതാഗത തടസ്സം ഉണ്ടായി.
കഴിഞ്ഞദിവസം ടോറസ് ലോറിയും ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സ്ഥലത്ത് തന്നെയാണ് ഈ അപകടവും നടന്നത്.
