കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും.
മഹാരാഷ്ട്ര,ജാർഖണ്ഡ് സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പം ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക.
സിനിമാതാരം ഖുശ്ബു ബിജെപി കേന്ദ്രത്തിന്‍റെ പരിഗണനയിലുണ്ട്.
കേരളത്തില്‍ നിന്ന് സന്ദീപ് വാര്യർ, അബ്ദുള്ളക്കുട്ടി, നവ്യ ഹരിദാസ് ഉള്‍പ്പെടെയുള്ളവരുടെ പേരുകളും നല്‍കിയിട്ടുണ്ട്. ഖുശ്ബു സ്ഥാനാർത്ഥിയാകുന്നതിനോട് കേന്ദ്ര നേതൃത്വം സംസ്ഥാനത്തോട് അഭിപ്രായം തേടിയിരിക്കുകയാണ്.
അതേസമയം, അരീക്കോട് ബിജെപി കണ്‍വെൻഷൻ യോഗം നടക്കും. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച സിപിഐ നേതാവ് സത്യൻ മൊകേരി നാളെ വയനാട്ടിലെത്തും.
സത്യൻ മൊകേരിക്കായി വൻ പ്രചാരണം നടത്താനാണ് എല്‍ഡിഎഫിന്‍റെ തീരുമാനം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം ആദ്യമായി വയനാട്ടില്‍ എത്തുന്ന സത്യൻ മൊകേരിക്ക് വൻ വരവേല്‍പ്പ് നല്‍കാനാണ് എല്‍ഡിഎഫ് ഒരുങ്ങുന്നത്.
