വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് ദിവസം; നവവരൻ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്

പാലക്കാട്: നവവരൻ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു.

കരുമാനാം കുറുശ്ശി പുത്തൻ വീട്ടില്‍ ജിബിൻ (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യ ശ്രീഷ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ഈ മാസം 18 നായിരുന്നു ഇരുവരുടെയും വിവാഹം. നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.

മോളൂര്‍ തവളപ്പടിയില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. തൃശൂര്‍ കേച്ചേരിയിലുള്ള ശ്രീഷ്മയുടെ വീട്ടില്‍നിന്നും ബൈക്കില്‍ കരുമാനാം കുറുശ്ശിയിലേക്ക് വരികയായിരുന്നു.

മോളൂര്‍ തവളപ്പടിയിലെ ഇറക്കത്തില്‍ വച്ച്‌ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.
ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരുക്കേറ്റു.

രണ്ടുപേരെയും നാട്ടുകാര്‍ ഉടൻ തന്നെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജിബിനെ രക്ഷിക്കാനായില്ല.